ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിസിനുകളെക്കുറിച്ചുള്ള കണക്കുകളും, ഇസ്ലാമിലെ പ്രവാചക വൈദ്യവും (Prophetic Medicine) വ്യക്തമാക്കുന്ന മു
ലോകത്ത് കൂടുതൽ ഉല്പാദിപ്പിക്കുന്നത് മെഡിസിനോ..!
പുതിയകാലത്ത് ഏതൊരു മനുഷ്യനും മെഡിസിനുകളുടെ രുചി അനുഭവിച്ചുകാണും. ജനനം മുതൽ മരിക്കും വരെ ഇതിന്റെ രുചി ആസ്വാദിച്ചു കൊണ്ടേയിരിക്കും. കാരണം, മനുഷ്യരുടെ ജീവിത രീതിയിലെ ഭക്ഷണക്രമീകരണങ്ങളാണ്. പണ്ടുകാലത്തെ മനുഷ്യർക്ക് ഇന്ന് ലോകം അനുഭവിക്കുന്ന തരത്തിലുള്ള രോഗങ്ങളോ മറ്റു പ്രയാസങ്ങളോ ഉണ്ടായിരുന്നില്ല. അവർ നല്ല രൂപത്തിൽ അധ്വാനിക്കുകയും നല്ല ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരാതിരുന്നത്.
ഏതൊരു ചെറിയ രോഗം വന്നാൽ പോലും മെഡിസിനെ ആശ്രയിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്. അത്രക്കുമേൽ മെഡിസിൻ മനുഷ്യരാശിയിൽ ഇടംപിടിച്ചു എന്നതാണ് യാഥാർത്ഥ്യം. ലോകത്ത് കൂടുതൽ ഉത്പാദിപ്പിക്കുന്നത് മെഡിസിനാണ് എന്ന് ഉന്നയിക്കുന്നത് താഴെ പറയുന്ന കണക്കുകളിലൂടെയാണ്:
ആഗോള ഫാർമസ്യൂട്ടിക്കൽ വിപണിയുടെ മൂല്യം 2020-ൽ $1.4 ട്രില്യൺ ആയിരുന്നു (ഉറവിടം: സ്റ്റാറ്റിസ്റ്റ). 2025 ഓടെ ഇത് $119 ട്രില്യണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു (ഉറവിടം: ഡെലോയിറ്റ്).
ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ വളർച്ചാ നിരക്ക് പ്രതിവർഷം 6-9% ആയിരിക്കും (ഉറവിടം: IQVIA). ആരോഗ്യ സംരക്ഷണ ചെലവ് 5.5% വാർഷിക നിരക്കിൽ വളരും.
കമ്പനികൾ പ്രതിവർഷം ഏകദേശം 14 ബില്യൺ ഡോളർ R&D-യിൽ നിക്ഷേപിക്കുന്നു (ഉറവിടം: PhRMA). ആഗോള ഹെൽത്ത്‌കെയർ R&D വിപണിയുടെ മൂല്യം 181.4 ബില്യൺ ഡോളറായിരുന്നു.
ലോകമെമ്പാടും ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു (ഉറവിടം: EFPIA). 40 ദശലക്ഷത്തിലധികം തൊഴിലാളികളുള്ള ഏറ്റവും വലിയ തൊഴിൽ മേഖലയാണ് ഹെൽത്ത് കെയർ.
2020-ലെ ആഗോള M&A ഡീലുകളുടെ 14% ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ്. ഡീലുകൾ 343.8 ബില്യൺ ഡോളറായിരുന്നു (ഉറവിടം: ബ്ലൂംബെർഗ്).
മികച്ച 10 കമ്പനികൾ വിപണിവിഹിതത്തിന്റെ 45% കൈവശം വയ്ക്കുന്നു. ജോൺസൺ ആൻഡ് ജോൺസൺ, ഫൈസർ, റോഷെ എന്നിവയാണ് മുൻപന്തിയിൽ.
ഈ കാര്യങ്ങളിലൂടെ സഞ്ചരിച്ചാൽ ലോകത്തിന് കൂടുതൽ ഉല്പാദിപ്പിക്കുന്നത് മെഡിസിനാണ് എന്ന് നമുക്ക് ബോധ്യപ്പെടുത്തുന്ന രൂപത്തിലാണ് കണക്കുകളുടെ സ്ഥിതിഗതികൾ. കാരണം, മെഡിസിൻ ഇല്ലാതെ ഈ സമൂഹത്തിൽ ഒരിക്കലുമിനി ജീവിക്കാനാവില്ല.
പ്രവാചക വൈദ്യം (Prophetic Medicine)
എന്നാൽ ലോകത്ത് കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്ന മെഡിസിനുകൾ മാത്രം ആശ്രയിച്ച് നിൽക്കുന്ന ഒരു സമൂഹത്തിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാം മതവിശ്വാസമനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) ഹദീസുകൾ പ്രകാരം രോഗം, ചികിത്സ, ശുചിത്വം എന്നിവയെ സംബന്ധിച്ച സദുപദേശങ്ങളും വൈദ്യശാസ്ത്രജ്ഞരല്ലാത്ത പണ്ഡിതന്മാർ പ്രസ്തുത ഹദീസുകൾ പ്രചരിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായി സമാഹരിച്ച ലിഖിതങ്ങളും ചേർന്നതാണ് പ്രവാചകവൈദ്യം അഥവാ Prophetic medicine.
ഇതിൽനിന്നു വിഭിന്നമായ ഗ്രീക്ക് (യുനാനി) പ്രകൃതിചികിത്സാരീതികളായിരുന്നു ഇസ്ലാമിക ലോകത്ത് പൊതുവേ നിലനിന്നിരുന്നത്. പ്രവാചകവൈദ്യം എന്ന പേരിൽ ഒരു വിജ്ഞാനശാഖയോ ചികിൽസാരീതിയോ പ്രവാചക കാലഘട്ടത്തിലോ പിൻതലമുറയിലോ നിലവിലുണ്ടായിരുന്നില്ല. തന്നോട് രോഗപീഡയെപ്പറ്റി ആവലാതിപ്പെട്ടവരോട് വൈദ്യന്മാരെ പോയി കാണാൻ പറയുകയായിരുന്നു പ്രധാനമായും മുത്തുനബി (സ) ചെയ്‌തിരുന്നത്. എന്നാൽ ചില പ്രത്യേക രോഗാവസ്ഥകളിൽ നിശ്ചിത വ്യക്തികൾക്ക് നൽകിയ നിർദേശങ്ങൾ, പിന്നീട് ഹദീസ് ക്രോഡീകരണ വേളയിൽ, പ്രവാചകൻ്റെ ചികിത്സാനിർദേശങ്ങളെപ്പറ്റിയുള്ള നിവേദനങ്ങൾ, ഹദീസ് പണ്‌ധിതന്മാർ 'കിതാബുത്വിബ്ബ്' എന്ന ശീർഷകത്തിൽ രേഖപ്പെടുത്തി വെച്ചു.
പിൽക്കാല പണ്‌ധിതന്മാരിൽ ചിലർ ഹദീസ് ഗ്രന്ഥങ്ങളിൽ ചിതറിക്കിടന്ന ഈ നിവേദനങ്ങൾ ഒരുമിച്ചുകൂട്ടി 'അത്വിബ്ബുന്നബവി' എന്ന പേരിൽ ഗ്രന്ഥരചന നടത്തുകയുണ്ടായി. പുതിയ ഒരു വൈദ്യശാസ്ത്ര ശാഖയോ എന്നേക്കും എവിടേക്കും ഉപയോഗപ്പെടുത്താവുന്ന ഒരു ചികിത്സാരീതിയോ എന്ന നിലയ്ക്കല്ല അവർ ഈ ഗ്രന്ഥരചന നടത്തിയത്. മറിച്ച്, പ്രാവാചകൻ്റേതായി ഉദ്ധരിക്കപ്പെട്ട ചികിത്സാനിർദേശങ്ങൾ ഒന്നിച്ചൊരിടത്ത് അവതരിപ്പിക്കുകയായിരുന്നു. ചെടികൾക്കു പുറമേ പച്ചവെള്ളവും തേനും ഒട്ടകപ്പാലും തങ്ങൾ (സ) ഔഷധങ്ങളായി ഉപയോഗിച്ചിരുന്നു. കൊമ്പുവെയ്ക്കുക (ഹിജാമ ചെയ്യുക) തുടങ്ങിയ ചികിത്സാരീതികളും നബി അനുവദിച്ചു.

COMMENTS